യഥാർത്ഥ സംഭവങ്ങളിൽ വെള്ളം ചേർക്കാതെ അന്വേഷിപ്പിൻ കണ്ടെത്തും

ഈ പിരിയോഡിക് ഡ്രാമ തിയേറ്ററിൽ കണ്ടില്ലെങ്കിൽ നഷ്ടമാകും
 
Enter

1980- 1990 കാലഘട്ടങ്ങളിൽ കോട്ടയം ഭാ​ഗത്ത് നടന്ന രണ്ട് കൊലപാതകങ്ങളും കേസന്വേഷണവും ആസ്പദമാക്കിയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ, സംവിധാനം ചെയ്തിരിക്കുന്നത് ഡാർവിൻ കുര്യാക്കോസ്. തന്റെ ആദ്യ സംവിധാന സംരഭമാണെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത രീതിയായിലായുരുന്നു ഡാർവിന്റെ മൊത്തത്തിലുള്ള മേക്കിങ്ങ്.

ലൗലി മാത്തൻ, ശ്രീദേവി എന്ന് പേരുള്ള രണ്ട് പെൺകുട്ടികളുടെ ദുരൂഹമായ കൊലപാതവും അതിൽ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുണ്ടായ ട്വിസ്റ്റുകളുമാണ് ഈ സിനിമയുടെ ആധാരം. ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജ​ഗോപാൽ എന്നിവരായിരുന്നു മറ്റ് അന്വേഷണ ഉദ്യോ​ഗസ്ഥരായെത്തിയത്. എല്ലാവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.  ക്യാമറ ​ഗൗതം ശങ്കർ, സൈജു ശ്രീധർ എഡിറ്റിങ്, സന്തോഷ് നാരായണന്റെ മ്യൂസിക് അങ്ങനെ നിരവധി പ്രതിഭകൾ അണിനിരന്നിട്ടുള്ല സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും..

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, രമ്യാ സുവി (നൻ  പകൽ മയക്കം ഫെയിം), ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, മധുപാൽ, ശ്രീജിത്ത് രവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.