കുവൈത്തിനെതിരെ വീണ്ടും ഇറാൻ ആക്രമണം; 'ഹീനമായ ആക്രമണം' എന്ന് അപലപിച്ച് കുവൈത്ത്

 
World

കുവൈത്ത്: കുവൈത്തിന്റെ ഭൂപ്രദേശത്തെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സംഭവത്തെ ശക്തമായി അപലപിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, ഇത് രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ "ഹീനമായ ആക്രമണം" ആണെന്ന് പ്രതികരിച്ചു. 

ഇറാന്റെ ആക്രമണത്തിന് പിന്നാലെ കുവൈത്തിലും ബഹ്റൈനിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ആക്രമണത്തിന്റെ ഭൂരിഭാഗവും തടഞ്ഞതായി അധികൃതർ അറിയിച്ചു. ആദ്യ റിപ്പോർട്ടുകൾ പ്രകാരം വലിയ ആളപായമോ നാശനഷ്ടമോ സ്ഥിരീകരിച്ചിട്ടില്ല. 

അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. സമീപകാല യുഎസ് വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നടപടിയെന്നും ഇറാൻ അറിയിച്ചു. അതേസമയം, മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്.