'ഇറാനെ രണ്ട് തവണ ആക്രമിച്ചു; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കും

ആണവ പദ്ധതിക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി നെതന്യാഹു
 
World

ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുകയാണെങ്കിൽ വീണ്ടും സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി Benjamin Netanyahu മുന്നറിയിപ്പ് നൽകി. ഇറാന് ആണവായുധം സ്വന്തമാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും അതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

"ഇറാനെ ഞങ്ങൾ രണ്ട് തവണ ആക്രമിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കും. ഇറാന്റെ ആണവ പദ്ധതി മുന്നോട്ട് പോകാൻ അനുവദിക്കില്ല," എന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. നയതന്ത്ര ചർച്ചകൾ നടന്നാലും ഇസ്രയേലിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായുള്ളതാണെന്നും ആണവായുധ വികസനമാണ് ലക്ഷ്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാന്റെ ആണവ ശേഷി പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന നിലപാടിലാണ് ഇസ്രയേൽ തുടരുന്നത്.