ഇറാഖിൽ വീണ്ടും ഇറാൻഡ്രോൺ ആക്രമണം
യുഎസ് കോൺസുലേറ്റിന് സമീപം സ്ഫോടനങ്ങൾ
Jul 28, 2026, 11:06 IST
ഇറാഖിന്റെ വടക്കൻ നഗരമായ എർബിലിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. യുഎസ് കോൺസുലേറ്റിന് സമീപം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പൊട്ടിത്തെറികൾ റിപ്പോർട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങളും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.
ഇറാനിയൻ കുർദ് സായുധസംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്. വ്യോമപ്രതിരോധ സംവിധാനം ചില ഡ്രോണുകൾ തകർത്തതായും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മേഖലയിൽ ഇതിനകം നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെയാണ് പുതിയ ആക്രമണം. സംഭവത്തെ തുടർന്ന് എർബിലിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.