'ജുഗ്നി' വീഡിയോയിലെ ജാക്വലിൻ ഫെർണാണ്ടസിന്റെ വാർഡ്രോബ് മാൽഫങ്ഷൻ വ്യാജമോ?
ജാക്വലിൻ ഫെർണാണ്ടസ് അഭിനയിച്ച 'ജുഗ്നി' മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർഡ്രോബ് മാൽഫങ്ഷൻ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് കൃത്രിമമായി തിരുത്തിയതാണെന്ന് ഗായകൻ സോനു തുക്രാൽ ആരോപിച്ചു. സംഭവത്തിൽ അദ്ദേഹം പോലീസിൽ ഔദ്യോഗിക പരാതി നൽകിയതായും അറിയിച്ചു.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സോനു തുക്രാൽ പരാതി നൽകിയ വിവരം പുറത്തുവിട്ടത്. വൈറലായ വീഡിയോ യഥാർഥ ദൃശ്യമല്ലെന്നും, എഐ ഉപയോഗിച്ച് തിരുത്തിയ പതിപ്പാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ 'ജുഗ്നി' ഗാനത്തിലെ ഒരു രംഗമാണ് വിവാദത്തിന് തുടക്കമായത്. സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമായതിനെ തുടർന്ന് ആ രംഗം ഔദ്യോഗിക വീഡിയോയിൽ ബ്ലർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ജാക്വലിൻ ഫെർണാണ്ടസോ ഗാനത്തിന്റെ നിർമ്മാതാക്കളോ ഇതുവരെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.