കാട്ടുപന്നി ഇറച്ചി തിന്നുക അത്ര എളുപ്പമല്ല...
May 27, 2025, 13:27 IST


കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിലെ ഭരണ, പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളും, അവസാനം മുഖ്യമന്ത്രി തന്നെയും പറഞ്ഞത് വെടി വെച്ചു കൊല്ലുന്ന കാട്ടു പന്നിയെ തിന്നാൻ പറ്റണം എന്നാണ്. സി .പി. എമ്മിന്റെ കർഷക സംഘടനയായ കർഷക സംഘം ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന ജാഥയിലെ ഒരാവശ്യം ഇതാണ്.
എന്നാൽ നിലവിലുള്ള നിയമ പ്രകാരം ഇതത്ര എളുപ്പമല്ല . 2023 ൽ കേന്ദ്രം വന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തതിന് ശേഷമിറക്കിയ ഗസറ്റ് നോട്ടിഫികേഷനിലും പിന്നീട് കേന്ദ്ര , വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ചീഫ് വൈൽഡ്ലൈഫ് വാർഡന്മാർക്കയച്ച കത്തിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട് . കൊല്ലപ്പെട്ട വന്യ ജീവിയുടെ മാംസം വിൽക്കാനോ ലേലം ചെയ്യാനോ പാടില്ലെന്നാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. അതെ സമയം വെടി വെച്ചു കൊല്ലാൻ നിലവിലുള്ള ഉത്തരവിന്റെ കാലാവധി ഇന്നവസാനിക്കും .