എച്ച്ഡി ചോർച്ചയ്ക്ക് പിന്നാലെ 'ജന നായകൻ' മാറ്റി; തിയേറ്ററിൽ കാണുക പുതിയ പതിപ്പെന്ന് നിർമാതാവ്

 
Entertainment

ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നായകനാകുന്ന 'ജന നായകൻ' സിനിമ എച്ച്ഡി പതിപ്പ് ചോർന്ന സംഭവത്തിന് പിന്നാലെ ചിത്രത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയതായി നിർമാതാവ് വെങ്കട്ട് കെ. നാരായണ അറിയിച്ചു. തിയേറ്ററുകളിൽ എത്തുന്നത് ആദ്യം സെൻസറിന് സമർപ്പിച്ച പതിപ്പല്ലെന്നും, പ്രേക്ഷകർക്ക് ഒരു "പുതിയ സിനിമ" പോലെയുള്ള അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചോർച്ചയ്ക്ക് ശേഷം സിനിമയുടെ എഡിറ്റിംഗിൽ മാറ്റങ്ങൾ വരുത്തിയതോടൊപ്പം പുതിയ രംഗങ്ങളും ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയുടെ നിലവിലെ രാഷ്ട്രീയ പദവിയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും ചിത്രത്തിൽ ചേർത്തിട്ടുണ്ടെന്ന് നിർമാതാവ് പറഞ്ഞു. 

സെൻസർ നടപടികളും എച്ച്ഡി ചോർച്ചയും മൂലം റിലീസ് വൈകിയ ചിത്രമാണ് 'ജന നായകൻ'. എല്ലാ തടസ്സങ്ങളും മറികടന്ന് ചിത്രം ജൂലൈ 23-ന് ലോകമെമ്പാടുമായി വൻ റിലീസിന് ഒരുങ്ങുകയാണ്.