'ജന നായകൻ' റിലീസ് തീയതി പ്രഖ്യാപിച്ചു; ആഘോഷത്തിൽ തലപതി വിജയ് ആരാധകർ

 
Entertainment

തലപതി വിജയ് നായകനാകുന്ന 'ജന നായകൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഒടുവിൽ പ്രഖ്യാപിച്ചു. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും കാലതാമസങ്ങൾക്കും ശേഷം ചിത്രം 2026 ജൂലൈ 24-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് വിദേശ വിതരണക്കാരായ York Cinemas അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

സംവിധായകൻ എച്ച്. വിനോദ് ഒരുക്കുന്ന ഈ ചിത്രം വിജയിയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, പ്രിയാമണി, മമിത ബൈജു, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സെൻസർ നടപടികളിലുണ്ടായ കാലതാമസവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം റിലീസ് പലതവണ മാറ്റിവെച്ചിരുന്നു. ഇതോടെ ആരാധകർ ഏറെ നാളായി കാത്തിരുന്ന റിലീസ് തീയതി സ്ഥിരീകരിച്ചതോടെ സോഷ്യൽ മീഡിയയിൽ ആഘോഷം ആരംഭിച്ചിട്ടുണ്ട്.