ജൂനിയർ എൻടിആറിന് പരിക്ക്; 6 മുതൽ 8 ആഴ്ച വരെ വിശ്രമിക്കാൻ ഡോക്ടർമാരുടെ നിർദേശം

 
Entertainment

തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറിന് കൈയ്ക്ക് പരിക്കേറ്റതായി അദ്ദേഹത്തിന്റെ ടീം അറിയിച്ചു. പരിക്കിനെ തുടർന്ന് 6 മുതൽ 8 ആഴ്ച വരെ ജോലി ഒഴിവാക്കി പൂർണ വിശ്രമം എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടീമിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ചികിത്സയും വിശ്രമവും പൂർത്തിയാക്കിയ ശേഷം താരം സിനിമാ ചിത്രീകരണങ്ങളിലേക്കും മറ്റ് പൊതുപരിപാടികളിലേക്കും മടങ്ങിയെത്തുമെന്നും അറിയിച്ചു.

വാർത്ത പുറത്തുവന്നതോടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ജൂനിയർ എൻടിആറിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസകൾ നേർന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമാ പദ്ധതികളുടെ ചിത്രീകരണ ഷെഡ്യൂളിലും ചെറിയ മാറ്റങ്ങൾ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.