'ഐ ആം ഗെയിം' ട്രെയിലറിന് ജൂനിയർ എൻ.ടി.ആറിന്റെ പ്രശംസ; 'ഈ പന്തയം വിജയിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു
Jul 31, 2026, 10:25 IST
ദുൽഖർ സൽമാൻ നായകനാകുന്ന 'ഐ ആം ഗെയിം' ചിത്രത്തിന്റെ ട്രെയിലറിന് നടൻ ജൂനിയർ എൻ.ടി.ആർ പ്രശംസയുമായി രംഗത്തെത്തി. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറക്കിയ അദ്ദേഹം, "Hope this bet pays off!" (ഈ പന്തയം വിജയിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു) എന്ന കുറിപ്പോടെയാണ് ആശംസ അറിയിച്ചത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ, ക്രൈം, സസ്പെൻസ് ഘടകങ്ങൾ കോർത്തിണക്കിയ പാൻ-ഇന്ത്യൻ ത്രില്ലറാണ്. ട്രെയിലറിൽ ദുൽഖർ അവതരിപ്പിക്കുന്ന ഡാൻ ജോൺ എന്ന കഥാപാത്രം അപകടങ്ങളും വെല്ലുവിളികളും നിറഞ്ഞ ലോകത്തേക്കാണ് എത്തിപ്പെടുന്നത്.
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 20ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളിലെത്തും. കായദു ലോഹർ, മിഷ്കിൻ, ആന്റണി വർഗീസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വേയ്‌ഫാരർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് നിർമ്മിച്ചിരിക്കുന്നത്.