കാന്താര 1 നടൻ രാകേഷ് പൂജാരി വിവാഹ ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു


റിയാലിറ്റി ഷോ കോമഡി ഖിലാഡിഗലു 3 വിജയിയും പ്രശസ്ത കന്നഡ നടനുമായ രാകേഷ് പൂജാരി ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 34 വയസ്സായിരുന്നു. ഉഡുപ്പിയിൽ ഒരു വിവാഹത്തിന്റെ ഭാഗമായുള്ള മെഹന്തി ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ രാകേഷ് കുഴഞ്ഞുവീണതായി റിപ്പോർട്ട്.
നടൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത മെഹന്തി ചടങ്ങിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം രാകേഷ് തന്റെ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് തറയിൽ വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, സൂപ്പർ ഹിറ്റ് ഫ്രാഞ്ചൈസിയുടെ പ്രീക്വലായ ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 നായി രാകേഷ് തന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞു. 2020 ൽ കോമഡി ഖിലാഡിഗലു 3 ൽ വിജയിച്ചതിന് ശേഷം കർണാടകയിലുടനീളം രാകേഷ് വൻ ജനപ്രീതി നേടി.
കർക്കള ഉഡുപ്പി സ്വദേശിയായ രാകേഷ് കന്നഡയിലും തുളുവിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.