ഗുകേഷിന് ഖേൽ രത്‌ന, മനു ഭാക്കർ, മലയാളി സജൻ പ്രകാശിന് അർജുന
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ദ്യാൻ ചന്ദ് ഖേൽ രത്‌നയുടെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഷൂട്ടർ മനു ഭാക്കർ ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നിവർക്ക് ഖേൽരത്‌ന അവാർഡ്.
മലയാളി നീന്തൽ താരം സാജൻ പ്രകാശിനും അർജുന അവാർഡ് നൽകും. സാജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്ക് അർജുന അവാർഡ് ലഭിച്ചു. ജനുവരി 17 ന് രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ വിജയികളെ അനുമോദിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. ഖേൽരത്‌ന അവാർഡിനുള്ള നാമനിർദ്ദേശ പട്ടികയിൽ മനു ബേക്കറിൻ്റെ പേര് ആദ്യം ഉണ്ടായിരുന്നില്ല. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സൂക്ഷ്മവും കൃത്യവുമായ പരിശോധനയ്ക്ക് ശേഷമാണ് കായികതാരങ്ങളെ വിജയികളായി പ്രഖ്യാപിച്ചതെന്ന് കായിക മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.