കേരള ജേർണലിസ്റ്റ്സ് യൂണിയൻ അംഗങ്ങൾക്ക് വൃക്ക പരിശോധന ക്യാമ്പ് നടത്തി

 
KJU

ഗാന്ധിനഗർ : ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്കും കുടുംബത്തിനും രോഗനിർണ്ണയക്യാമ്പ് നടന്നു. പത്രപ്രവർത്ത ട്രേഡ് യൂണിയനായ കേരള ജേർണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയും ഗാന്ധിനഗർ യൂണിറ്റും ക്യാമ്പിന് നേതൃത്വം വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച രാവിലെ 10.30ന്  കേരള ജേർണലിസ്റ്റ്സ് യൂണിയൻ  സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത് രാഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെഫ്രോളജി ഡോക്ടർ സെബാസ്റ്റ്യൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ ബോധവൽക്കരണ പ്രഭാഷണം നടത്തി.

ജില്ലയുടെ വിവിധ ഭാഗത്തു നിന്നുള്ള മാധ്യമപ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. കോട്ടയം മെട്രോ പോലീസ് ഹെൽത്ത് കെയർ ലാബ് രക്തപരിശോധനകൾക്ക് നേതൃത്വം നൽകി. ഡോ: സജീവ് കുമാർ , ഡോ: ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ , ഡോക്ടർ ഫൗസിയ യൂനുസ് ,ഡോക്ടർ കൃഷ്ണ സുരേഷ് , ഡോക്ടർ നിഷിത മോഹൻ ഫിലിപ്പ്, ഡോ: ബിനോജ് പനേക്കാട്ടിൽ തുടങ്ങിയ വിദഗ്ദ്ധർ പരിശോധകൾക്ക് നേതൃത്വം നൽകി.