കുംഭ മാസ ഫലം : കാർത്തിക നക്ഷത്രം


1198 കുംഭം 15 തിങ്കൾ ആഴ്ച്ച
2023 ഫെബ്രുവരി 27
കുംഭ മാസ ഫലം : കാർത്തിക നക്ഷത്രം
പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പൂജാതി കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. യാത്രാവേളായിൽ വില മതിപ്പുള്ള സാധനങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കണം. ജല യാത്രകൾ കഴിവതും ഒഴിവാക്കണം. മറ്റുള്ളവർ ബഹുമാനിക്കപ്പെടും. ഉയർന്ന വ്യക്തികളുമായും ഇഷ്ട ജനങ്ങളുമായും സഹവാസത്തിന് അവസരം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്ന കാലഘട്ടം. വീട് പണിയാനുള്ള യോഗമുണ്ട്. പിതൃസ്വത്ത് കൈവശം വച്ച് അനുഭവിക്കാനുള്ള യോഗമുണ്ട്. എതിർപ്പുകളെ ബോധപൂർവ്വം പ്രതികരിക്കും.
വാക്ക്ചാതുര്യം കൊണ്ട് മറ്റുള്ളവരെ കീഴ്പ്പെടുത്തും. എതിർ ചേരിയിലുള്ളവരുമായി യോജിപ്പിന് സാധ്യത. ഉത്തരവാദിത്വമുള്ള കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കരുത്. ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏറെ കുറെ നടപ്പാക്കും. വീട് മാറി താമസ്സിക്കാൻ അവസരം. മറ്റുള്ളവർ തരം താഴ്ത്തി സംസ്സാരിക്കാൻ ഇട വരും. ജീവിത പങ്കാളിയുമായി കലഹ സാധ്യത.
സന്താനത്തിൻ്റെ ഭാവി കാര്യങ്ങൾ ഭദ്രമാക്കും. തൊഴിൽ രംഗത്ത് ഗുണദോഷ സമ്മിശ്ര പലങ്ങൾ. ഭവന വാഹനയോഗം. ഭൂമി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യ വിജയം. തൊഴിൽ തേടുന്നവർക്ക് തൊഴിൽ ഭാഗ്യം. അപ്രതീക്ഷിത ധന ഭാഗ്യം.സർക്കാർ കാര്യത്തിൽ ചില കഷ്ട നഷ്ടങ്ങൾക്ക് സാധ്യത. അമിത ലഹരി ഉപയോഗിക്കുന്നവർ പലതരം പ്രശ്നങ്ങൾ ചോദിച്ചു വാങ്ങും. കോടതി വിധികളിൽ തിരിച്ചടി പറ്റും.ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ആദ്യം ചെറിയ തടസ്സം വരുമെങ്കിലും പിന്നീട് കാര്യവിജയമുണ്ടാകും.
അഗ്നി, ആയുധം ,വാഹനം, ഇവ കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത പാലിക്കണം. പലപ്പോഴും അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷ നേടും. സഹോദരങ്ങളുമായി കലഹ സാധ്യത. വിവാഹം ആഗ്രഹിക്കുന്നവർക്ക് ഇഷ്ട മംഗല്യ യോഗം. വിവാഹ നിശ്ചയം കഴിഞ്ഞവർ തമ്മിൽ വാക്ക് തർക്കം വരാതെ സുക്ഷിക്കണം. ഗൃഹത്തിൽ വിലയേറിയ അലങ്കാര വസ്തുക്കൾ, ശയ്യോപകരണങ്ങൾ, വസ്ത്രങ്ങൾ, ഇവ വാങ്ങാൻ ഇടവരും.
ആരോഗ്യ പരമായി കഠിനമായ തലവേദന ,നേത്രരോഗം, മൂത്രാശയ രോഗം,വാതരോഗം, കാൽമുട്ട് വേദന, ശ്രദ്ധിക്കണം. വിവാഹം കഴിഞ്ഞ ദമ്പതികൾ സന്താനം ആഗ്രഹിച്ചാൽ ഇഷ്ട സന്താന യോഗം. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാ ഭർത്തൃ കലഹം വരാതെ സൂക്ഷിക്കണം.
സർക്കാർ ജീവനക്കാർ: കാര്യവിജയം. ഉന്നതരുടെ സഹായ സഹകരണം. തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും.
പൊതു മേഖലാ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് : തൊഴിൽ മാറ്റം ആഗ്രഹിക്കും. ചിലർ ആത്മാർത്ഥതയെ ചോദ്യം ചെയ്യും.
തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കും.
വിദ്യാർത്ഥികൾക്ക് : പഠനത്തിൽ ഉയർന്ന പുരോഗതി. സർക്കാർ സഹായം ആഗ്രഹിച്ചാൽ നേട്ടങ്ങൾ വന്നു ചേരും. വിലയേറിയ ഗ്രന്ഥങ്ങൾ കൈവശം വന്നു ചേരും.ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് കാര്യവിജയം.
ഉദ്ദ്യോഗാർത്ഥികൾ : ഇൻ്റെർവ്യൂകളിൽ വിജയം. തൊഴിൽ ഭാഗ്യം. സന്തോഷകരമായ അനുഭവങ്ങൾ.
വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് : നല്ല വിവാഹ ആലോചനകൾ വന്നു ചേരും. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും.
നിയമ നീതിന്യായ കോടതി മേഖല: സർക്കാർ കാര്യത്തിൽ വിജയം. ചിലർ കൂറ് മാറാൻ ഇടവരും. വിലയേറിയ രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കണം . ദൂരയാത്രകൾ അനിവാര്യമാകും. ഔദ്യോഗിക തലത്തിൽ അംഗീകാരം.
ഫാർമസി, ആരോഗ്യ മേഖലകൾ :സർക്കാർ കാര്യത്തിൽ പുരോഗതി. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. ചികിത്സാപിഴവ് വരാതെ സൂക്ഷിക്കണം. നേരീയ സാമ്പത്തിക പുരോഗതി. വിദേശത്ത് തൊഴിൽ ഭാഗ്യം.
അധ്യാപകർ ,വിദ്യാഭ്യാസ മേഖല: നേതൃസ്ഥാനം വഹിക്കാൻ ഇടവരും.അംഗീകാരത്തിന് അവസരം. സർക്കാർ കാര്യത്തിൽ പുരോഗതി.
ബാങ്ക് ,ധനകാര്യ സ്ഥപനങ്ങൾ : തൊഴിൽ മേഖലകളിൽ ആകർഷമായ പദ്ധതികൾ വിജയകരമാക്കും.പ്രമോഷന് അവസരം.
ഹോട്ടൽ വ്യവസായം : ഉയർന്ന സാമ്പത്തിക പുരോഗതി. ആഗ്രഹിക്കുന്ന മിക്ക കാര്യത്തിലും വിജയം.
കര കൗശലനിർമ്മാണമേഖല: തൊഴിൽ രംഗത്ത് കഠിന പ്രയത്നം. ഉയർന്ന സാമ്പത്തിക പുരോഗതി. സർക്കാർ സഹായം ആഗ്രഹിച്ചാൽ കാര്യവിജയം.
കർഷകർ, ക്ഷീരകർഷകർ: തൊഴിൽ ലാഭകരമായ പ്രവർത്തനം. സർക്കാർ കാര്യത്തിൽ നേട്ടങ്ങൾ. നാൽക്കാലിക ലാഭം.
ബിസ്നസ്സ് : എല്ലാ ബിസ്നസ്സ് രംഗത്തും നേരിയ പുരോഗതിയുണ്ടാകും.
വർക്ക്ഷോപ്പ്, വെൽഡിംഗ് മേഖല : വാഹനത്തിൻ്റെ ഉപയോഗം ശ്രദ്ധിക്കണം. സഹപ്രവർത്തകരുമായി കലഹ സാധ്യത. തൊഴിൽ ഗുണം വർദ്ധിക്കും.
ഐ ടി മേഖല: തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കും, വിദേശയാത്രകൾക്ക് അവസരം.നല്ല കമ്പനികളിൽ ജോലി ലഭിക്കാൻ യോഗം.
എഞ്ചിനിയറിംഗ് മേഖല : പുതിയ ഇടപാടുകളിൽ കാര്യവിജയം. സാമ്പത്തിക നേട്ടങ്ങൾ .തൊഴിൽ പുരോഗതി.
കലാ സാഹിത്യരംഗം : പ്രസിദ്ധികരണങ്ങളിൽ ഉന്നതരുടെ അംഗീകാരം, ധന അഭിവൃദ്ധി.
ശാസ്ത്ര സാങ്കേതിക രംഗം : ഏർപ്പെടുന്ന കാര്യത്തിൽ അധികാര പദവികൾ. അന്തർദേശിയ ബഹുമതികൾ. കാര്യവിജയം.
റീയൽ എസ്റേററ്റ് ,ഏജൻസി മേഖല : ലാഭകരമായ പ്രവർത്തനം. പുത്തൻ സംരംഭങ്ങളിൽ നേട്ടം.
ഭവന നിർമ്മാണംകരാറു പണികൾ : പുതിയ കരാറുകൾ ലഭിക്കാൻ ഇട വരും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷ നേടും.സർക്കാർ കാര്യത്തിൽ പുരോഗതി.
ഇൻഷുറൻസ്മേഖല: നേരിയ സാമ്പത്തിക പുരോഗതി. എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. അപകീർത്തി,
റെയിൽവേ ,ഗതാഗതം: വാഹനത്തിൻ്റെ ഉപയോഗം സൂക്ഷിക്കണം. പാഴ്ചെലവ് വർദ്ധിക്കും.സർക്കാർ മുഖാന്തരം നേട്ടങ്ങൾ.
ടെലികമ്മ്യൂണിക്കേഷൻ മേഖല : കഠിന പ്രയത്നത്തിന് ഫലമുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ താത്പര്യം. എതിർപ്പുകളെ അവഗണിക്കും.
സിനിമ, ടി വി, ദൃശ്യ, മാധ്യമ മേഖല : കിട്ടാനുള്ള ധനം കൈവശം വന്നു ചേരും. തൊഴിൽ മേഖലകളിൽ പുതിയ അവസരങ്ങൾ .അപകീർത്തി വരാതെ സൂക്ഷിക്കണം.
വൈദ്യൂതി രംഗം : സർക്കാർ കാര്യത്തിൽ പുരോഗതി. കഠിന പ്രയത്നത്തിന് ഇടവരും.
ഭരണസ്ഥിരതാകേന്ദ്രത്തിൽ പ്രവർത്തിക്കുന്നവർ: ശത്രു ശല്യം വർദ്ധിക്കും. അധികാരസ്ഥാനത്ത് കടുത്ത വിമർശനങ്ങൾ വരാൻ ഇടയുണ്ട്.
എല്ലാ കാര്യത്തിലും സൂക്ഷിക്കണം.
വാഹന ഷോറും, വാഹനം കൈകാര്യം ചെയ്യുന്നവർ : വാഹനത്തിൻ്റെ ഉപയോഗം ശ്രദ്ധിക്കണം. നേരീയ സാമ്പത്തിക പുരോഗതി.
ബ്യൂട്ടീഷൻ രംഗം: തൊഴിൽ രംഗത്ത് വിമർശനങ്ങൾ വരാതെ സൂക്ഷിക്കണം. നേരീയ തൊഴിൽ പുരോഗതി.
നേവി,ഫയർഫോഴ്സ് ,കോസ്റ്റ് ഗാർഡ് ,പോലീസ്,സൈനിക മേഖല : തൊഴിൽരംഗത്ത് കഠിനപ്രയത്നം. അംഗീകാരത്തിന് അവസരം. തൊഴിൽ സ്ഥാനക്കയറ്റം.
വസ്ത്ര ആഭരണ നിർമ്മാണമേഖല : തൊഴിൽ രംഗത്ത് നേരീയ പുരോഗതി. തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും.
രാഷ്ട്രീയ രംഗം, മന്ത്രിമാർ : പൊതുജനങ്ങൾക്കിടയിൽ അംഗീകാരം, പൊതുപ്രവർത്തന ശൈലിയിൽ മാറ്റം വരുത്തും.കോടതി വിധികളിൽ വിജയം.
ഇലക്ട്രോണിക്ക് മേഖല: സാമ്പത്തിക പുരോഗതി. മുൻ കോപം നിമിത്തം സുഹൃത്തുക്കൾ ശത്രുക്കളായി മാറും.
പരിഹാരം :
ഗണപതി ഭഗവാന് നെയ്യ് വിളക്ക് ,കറുക മാല സമർപ്പണം.
ഭഗവാൻ നരസിംഹ മൂർത്തിക്ക് തുളസീ മാല. പാനക നിവേദ്യം,നെയ്യ് വിളക്കും.
ശാന്തിമന്ത്രം:
ഓം ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹ ഭീഷണം ഭദ്രം
മൃത്യു മൃത്യൂം നമാമ്യഹം.