കുംഭമാസ ഫലം : രോഹിണി നക്ഷത്രം

 
Ajai
Ajai

1198 കുംഭം  15  ചൊവ്വ  ആഴ്ച്ച
2023 ഫെബ്രുവരി  27
കുംഭമാസ ഫലം : രോഹിണി നക്ഷത്രം

ഭവന വാഹനയോഗം. ഭൂമി ഇടപാടുകളാൽ ലാഭം.ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ ഇടവരും. കോടതി കാര്യങ്ങളിൽ വിജയം. കടബാധ്യത  പരിഹരിക്കും. വായ്പാ കുടിശ്ശിക തീർക്കും. തൊഴിൽ സ്ഥാപനത്തിലെ കരാർ പുതുക്കി കിട്ടും. വിദേശത്തു നിന്നും സന്തോഷകരമായ വാർത്തകൾ കേൾക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക് യോജിച്ച ബന്ധങ്ങൾ വന്നു ചേരും. വിവാഹം കഴിഞ്ഞ ദമ്പതികൾ സന്താനം ആഗ്രഹിച്ചാൽ സന്താന യോഗം.
കൂട്ടുകച്ചവടത്തിൽ ഏർപ്പെടരുത്. സുഹൃത്ത്ക്കളിൽ ചിലർ ചതിക്കും. 

ഊഹകച്ചവടത്തിൽ പുരോഗതി. ബുദ്ധിപരമായ ഇടപെടലുകൾ നിമിത്തം പലതരം അപകടങ്ങളിൽ നിന്നും രക്ഷ നേടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇടവരും. വിനോദയാത്രകൾക്ക് അവസരം. കഴിയുന്നതും ജലയാത്രകൾ ഒഴിവാക്കുക. ഇഷ്ട ജനങ്ങളുടെ നീരസമായ പൊരു മാറ്റം മനസ്സ് വേദനിക്കും.  പലപ്പോഴും വീട് വിട്ട് മാറി താമസിക്കാൻ ഇടവരും. ഉറ്റ സുഹൃത്തുക്കളിൽ നിന്നും ചതിപറ്റാൻ ഇടയുണ്ട്. പിതൃസ്ഥാനിയരുമായികലഹം. കുടുംബത്തിലെ മുതിർന്നവർക്ക് ആപത്ത് വരാൻ ഇടയുണ്ട്. ബന്ധുജന അരിഷ്ടത.

തറവാട്ട് സ്വത്ത് വിൽക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നതയുണ്ടാകും. വാഹനത്തിൻ്റെ ഉപയോഗം സൂക്ഷിക്കണം. ഗൃഹത്തിലെ കലഹങ്ങൾ പരിഹരിക്കും. ഗൃഹം മോടിപിടിപ്പിക്കും. ജീവിത പങ്കാളിക്ക് മേന്മയുള്ള ജോലി ലഭിക്കും. അല്ലെങ്കിൽ തൊഴിൽ സ്ഥാനകയറ്റത്തിന് അവസരം. സുഖഭോഗങ്ങൾക്കായി ധനം ചെലവഴിക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ വർദ്ധിക്കും .പുത്തൻ സംരംഭങ്ങളെ കുറിച്ച് ചിന്തിക്കും. 

ധാരാളം അധിക ചെലവ് വരുന്ന കാലഘട്ടമാണ്. സുഖ ദുഃഖങ്ങൾ ഒരേ പോലെ സ്വീകരിക്കുവാനുള്ള മാനസിക അവസ്ഥ. ഭൂമി ഇടപാടുകളിൽ അപ്രതീക്ഷിതമായ നേട്ടങ്ങൾ. പഴയ വാഹനം മാറ്റി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യ വിജയം.കൃഷി  ഭൂമിയിൽ നിന്നും ലാഭം. വീട് വിട്ടുള്ള യാത്രകൾ കൂടുതൽ ശ്രദ്ധിക്കണം.

അയൽക്കാരുമായി രമ്യതയിൽ പോകാൻ ശ്രമിക്കണം. അമിത ലഹരി ഉപയോഗിക്കുന്നവർ പല തരം പ്രശ്നങ്ങൾ ചോദിച്ചു വാങ്ങും. സർക്കാർ കാര്യത്തിൽ കാര്യ വിജയം. വസ്ത്രം, ഓഫീസ് സംബന്ധമായ സാധനങ്ങൾ, വിലയേറിയ ഗ്രന്ഥങ്ങൾ, സംഗീത ഉപകരണങ്ങൾ ഇവ വാങ്ങാൻ ഇടവരും. ആരോഗ്യ പരമായി ദന്തരോഗം, ത്വക്ക് രോഗം, അലർജി, പകർച്ച പനി ഇവ കണ്ടാൽ ചികിത്സ തേടണം. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാഭർത്തൃ സൗഹൃദം അനുകൂലമായിരിക്കും.

സർക്കാർ ജീവനക്കാർ: കാര്യവിജയം. തൊഴിൽ അഭിവൃദ്ധി. സ്ഥാനമാനങ്ങൾ ലഭിക്കാൻ യോഗം.

പൊതു മേഖലാ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് :  തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കും. തൻ്റെടത്തോടുകൂടി പ്രവർത്തിക്കും. ആശയ വിനിമക്കളാൽ അപാകതവരാതെ ശ്രദ്ധിക്കണം.

വിദ്യാർത്ഥികൾക്ക് : പഠനത്തിൽ ഉയർന്ന പുരോഗതി. സർക്കാർ സഹായം ആഗ്രഹിച്ചാൽ കാര്യവിജയം.. വിലയേറിയ ഗ്രന്ഥങ്ങൾ കൈവശം വന്നു ചേരും.ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് കാര്യവിജയം.

ഉദ്ദ്യോഗാർത്ഥികൾ  :  ഇൻ്റെർവ്യൂകളിൽ വിജയം.   തൊഴിൽ ഭാഗ്യം. സന്തോഷകരമായ അനുഭവങ്ങൾ.

വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് : നല്ല വിവാഹ ആലോചനകൾ വന്നു ചേരും.

നിയമ നീതിന്യായ കോടതി മേഖല: സർക്കാർ കാര്യത്തിൽ വിജയം. . വിലയേറിയ രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കണം . ഔദ്യോഗിക തലത്തിൽ അംഗീകാരം.

ഫാർമസി,  ആരോഗ്യ മേഖലകൾ : സർക്കാർ കാര്യത്തിൽ പുരോഗതി. ചികിത്സാപിഴവ് വരാതെ സൂക്ഷിക്കണം. നേരീയ സാമ്പത്തിക പുരോഗതി. തൊഴിൽ രംഗത്ത് കഠിന പ്രയത്നങ്ങൾ .

അധ്യാപകർ ,വിദ്യാഭ്യാസ മേഖല: നേതൃസ്ഥാനം വഹിക്കാൻ ഇടവരും.അംഗീകാരത്തിന് അവസരം. മിക്ക കാര്യത്തിലും വിജയം.

ബാങ്ക് ,ധനകാര്യ സ്ഥപനങ്ങൾ : ധന അഭിവൃദ്ധി. തൊഴിൽ മേഖലകളിൽ ആകർഷമായ പദ്ധതികൾ വിജയകരമാക്കും.പ്രമോഷന് അവസരം.

ഹോട്ടൽ വ്യവസായം : ഉയർന്ന സാമ്പത്തിക പുരോഗതി.കടബാധ്യത പരിഹരിക്കും.

കര കൗശലനിർമ്മാണമേഖല:  തൊഴിൽ രംഗത്ത് കഠിന പ്രയത്നം.  സർക്കാർ സഹായം ആഗ്രഹിച്ചാൽ കാര്യവിജയം.ധന ഭാഗ്യം.

കർഷകർ, ക്ഷീരകർഷകർ: അപ്രതീക്ഷിതമായി ചെറിയ എതിർപ്പുകൾ വന്നു ചേരും. സ്വന്തക്കാരുമായിട്ടുള്ള ഇടപാടുകൾ സൂക്ഷിക്കണം. തൊഴിൽ ലാഭകരമായ പ്രവർത്തനം. സർക്കാർ കാര്യത്തിൽ നേട്ടങ്ങൾ.  നാൽക്കാലിക ലാഭം.

ബിസ്നസ്സ് : എല്ലാ ബിസ്നസ്സ് രംഗത്തും നേരിയ പുരോഗതിയുണ്ടാകും.

വർക്ക്ഷോപ്പ്, വെൽഡിംഗ് മേഖല :  തൊഴിൽ ഗുണം വർദ്ധിക്കും. മുറിവ് ചതവ് തുടങ്ങിയ അപകടങ്ങൾ വരാതെ സൂക്ഷിക്കണം.

ഐ ടി മേഖല:  തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കും,  . പുതിയ കമ്പനികളിൽ ജോലി ലഭിക്കാൻ യോഗം.

എഞ്ചിനിയറിംഗ് മേഖല : പുതിയ ഇടപാടുകളിൽ കാര്യവിജയം. മേലുദ്ദ്യോഗസ്ഥരുടെ പ്രശംസ നേടാൻ കഴിയും. സാമ്പത്തിക നേട്ടങ്ങൾ .തൊഴിൽ പുരോഗതി.

കലാ സാഹിത്യരംഗം : പ്രസിദ്ധികരണങ്ങളിൽ  ഉന്നതരുടെ അംഗീകാരം, ധന അഭിവൃദ്ധി.ദീർഘയാത്രകൾക്ക് സാധ്യത.

ശാസ്ത്ര സാങ്കേതിക രംഗം : ഏർപ്പെടുന്ന കാര്യത്തിൽ അധികാര പദവികൾ. ദീർഘവീഷണത്തോടു കൂടി പെരുമാറും .അന്തർദേശിയ ബഹുമതികൾ. കാര്യവിജയം.

റീയൽ എസ്റേററ്റ് ,ഏജൻസി മേഖല  : ലാഭകരമായ പ്രവർത്തനം. പുത്തൻ സംരംഭങ്ങളിൽ വിജയം.

ഭവന നിർമ്മാണംകരാറു പണികൾ : പുതിയ കരാറുകൾ ലഭിക്കാൻ ഇട വരും.സർക്കാർ കാര്യത്തിൽ പുരോഗതി. പല വിധ പ്രതിബന്ധക്കളെയും വിഷമങ്ങളെയും തരണം ചെയ്യും.

ഇൻഷുറൻസ്മേഖല: ഉയർന്ന സാമ്പത്തിക പുരോഗതി.മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. അപകീർത്തി, 

റെയിൽവേ ,ഗതാഗതം: പാഴ്ചെലവ് വർദ്ധിക്കും.സർക്കാർ മുഖാന്തരം നേട്ടങ്ങൾ. വാഹനയോഗം. വിട്ടുവീഴ്ചകൾ ചെയ്യാൻ അവസരം.

ടെലികമ്മ്യൂണിക്കേഷൻ മേഖല :  കഠിന പ്രയത്നത്തിന് ഫലമുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ താത്പര്യം. എതിർപ്പുകളെ അവഗണിക്കും.ഉയർന്ന സാമ്പത്തിക അഭിവൃദ്ധി.

സിനിമ, ടി വി, ദൃശ്യ, മാധ്യമ മേഖല : തൊഴിൽ മേഖലകളിൽ പുതിയ അവസരങ്ങൾ .അപകീർത്തി വരാതെ സൂക്ഷിക്കണം. ഉല്ലാസയാത്രകൾക്ക് അവസരം.

 വൈദ്യൂതി രംഗം :  സർക്കാർ കാര്യത്തിൽ പുരോഗതി. കഠിന പ്രയത്നത്തിന് ഇടവരും. ഗുണകരമായ മാറ്റങ്ങൾ വന്നു ചേരും.

ഭരണസ്ഥിരതാകേന്ദ്രത്തിൽ പ്രവർത്തിക്കുന്നവർ:  ശത്രു ശല്യം വർദ്ധിക്കും.എതിർപ്പുകളെ നിഷ്പ്രയാസം പരാജയപ്പെടുത്തും. മിക്ക കാര്യത്തിലും ശ്രദ്ധിക്കണം.

വാഹന ഷോറും, വാഹനം കൈകാര്യം ചെയ്യുന്നവർ : നേരീയ സാമ്പത്തിക പുരോഗതി. കഠിന പ്രയത്നത്തിന് ഫലമുണ്ടാകും.

ബ്യൂട്ടീഷൻ രംഗം :  തൊഴിൽ രംഗത്ത് വിമർശനങ്ങൾ വരാതെ സൂക്ഷിക്കണം.  തൊഴിൽ അഭിവൃദ്ധി.

നേവി,ഫയർഫോഴ്സ് ,കോസ്റ്റ് ഗാർഡ് ,പോലീസ്,സൈനിക മേഖല : സർക്കാര്യത്തിൽ പുരോഗതി, തൊഴിൽരംഗത്ത് കഠിനപ്രയത്നം. അംഗീകാരത്തിന് അവസരം. തൊഴിൽ സ്ഥാനക്കയറ്റം.

വസ്ത്ര ആഭരണ നിർമ്മാണമേഖല : തൊഴിൽ രംഗത്ത് നേരീയ പുരോഗതി ,

രാഷ്ട്രീയ രംഗം, മന്ത്രിമാർ : പൊതുജനങ്ങൾക്കിടയിൽ അംഗീകാരം, പൊതുപ്രവർത്തന ശൈലിയിൽ മാറ്റം വരുത്തും. ശത്രുക്കളെ പോലും മിത്രങ്ങളാക്കും.

ഇലക്ട്രോണിക്ക് മേഖല: തൊഴിൽ ഗുണം വർദ്ധിക്കും. സന്തോഷകരമായ അനുഭവങ്ങൾ.

പരിഹാരം :
ഗണപതി ഭഗവാന് നെയ്യ് വിളക്ക് ,കറുക മാല സമർപ്പണം.
സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം. ഭാഗ്യസൂക്താർച്ചന.

ശാന്തിമന്ത്രം: 
ഓം  സനൽ കുമാരായ വിദ്മഹേ
മയൂര വാഹനായ ധീമഹീ
തന്വോ : സുബ്രഹ്മണ്യപ്രചോദയാത്.