‘നിതാര ശ്രീനിഷിനെ’ പരിചയപ്പെടാം; നിളയുടെ അനുജത്തിയെ ആരാധകർക്ക് പരിചയപ്പെടുത്തി പേളി മാണി

 
Pearly

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. കഴിഞ്ഞ ജനുവരി 13 ന് പേളി നടനും ബിഗ് ബോസ് താരവുമായ ശ്രീനിഷ് അരവിന്ദിന് രണ്ടാമത്തെ കുട്ടി ജനിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് പേളി കുഞ്ഞിൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ നിതാരയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പേർളി. നൂലുകെട്ട് ചടങ്ങിൻ്റെ ചിത്രങ്ങൾ സഹിതമായിരുന്നു പേളിയുടെ പോസ്റ്റ്.

"ഇന്ന് 28 ദിവസം തികയുന്ന 'നിതാര ശ്രീനിഷിനെ' ഞങ്ങളുടെ കുഞ്ഞു മാലാഖയെ കാണൂ. അത് അവളുടെ നൂലുകെട്ടായിരുന്നു, അത് ഊഹിച്ചോ? ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം" പേളി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

ശ്രീനിഷ് കസവ് മുണ്ടും ജുബ്ബയും പേളിയും സെറ്റ് സാരിയിൽ എത്തിയപ്പോൾ താരദമ്പതികളുടെ മൂത്ത മകൾ നിള തൂവെള്ള പട്ടുപാവാടയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും അടുത്തത്. 2019 മെയ് 5, 8 തീയതികളിൽ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായി.