ലൂക്ക മോഡ്രിച്ചിന്റെ നിർണായക പോരാട്ടം ഇന്ന്; നിർണായക പോയിന്റിനായി ക്രൊയേഷ്യ പനാമക്കെതിരെ

 
Sports

ടൊറന്റോ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ മത്സരത്തിൽ ഇന്ന് ക്രൊയേഷ്യയും പനാമയും നേർക്കുനേർ. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇരു ടീമുകൾക്കും പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമാണ്. 

ഇംഗ്ലണ്ടിനോട് 4-2ന് പരാജയപ്പെട്ട ക്രൊയേഷ്യയ്ക്ക് ഇന്ന് തോറ്റാൽ നോക്കൗട്ട് സാധ്യതകൾക്ക് വലിയ തിരിച്ചടിയാകും. അതേസമയം ഘാനയോട് 1-0ന് തോറ്റ പനാമയും ടൂർണമെന്റിൽ നിലനിൽക്കാൻ മൂന്ന് പോയിന്റ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 

40-കാരനായ നായകൻ ലൂക്ക മോഡ്രി ക്രൊയേഷ്യയ്ക്കായി തന്റെ 200-ാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുന്നതും ഈ പോരാട്ടത്തിന്റെ പ്രധാന ആകർഷണമാണ്. അനുഭവസമ്പത്തും മധ്യനിരയിലെ നിയന്ത്രണവും ടീമിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ സ്‌ലകൊ ഡാലി . 

അതേസമയം പരിക്കിനെ തുടർന്ന് പനാമയുടെ പ്രധാന മിഡ്ഫീൽഡർ അടൽബെർട്ടോ കറസ്‌ക്നില്ല ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ഇത് ടീമിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 

ഗ്രൂപ്പ് എലിൽ നിലവിൽ ഇംഗ്ലണ്ടും ഘാനയും മൂന്ന് പോയിന്റുമായി മുന്നിലാണ്. അതിനാൽ ഇന്നത്തെ മത്സരത്തിലെ വിജയം ക്രൊയേഷ്യയ്ക്കും പനാമയ്ക്കും നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കുന്നതിൽ നിർണായകമാകും.