ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു
May 5, 2024, 20:48 IST
തൃശൂർ: പ്രശസ്ത ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പള്ളത്ത് വീട്ടിൽ ഗോവിന്ദൻ കുട്ടി, 82) അന്തരിച്ചു. പി.ജയചന്ദ്രൻ ആലപിച്ച 'കാറ്റ് വന്നു നിൻ്റെ കാമുകൻ വന്നു' എന്ന ഹിറ്റ് ഗാനമുൾപ്പെടെ പത്തോളം ചലച്ചിത്രഗാനങ്ങളും അറുപതോളം നാടകഗാനങ്ങളും രചിച്ചു. സംസ്‌കാരം നാളെ വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ.
നാരായണൻ നായരുടെയും അമ്മിണിയമ്മയുടെയും മകനായി 1942 മെയ് 19 ന് തൃശൂരിൽ ജനിച്ചു. അയ്യന്തോളിലെ വീട്ടിലായിരുന്നു താമസം. 1997ൽ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാറായി വിരമിച്ചു.
ഭാര്യ: എൻ.രാജലക്ഷ്മി (അസി. താലൂക്ക് സപ്ലൈ ഓഫീസർ). മക്കള് : നയന (യു.കെ.), സുഹാസ്, രാധിക (ഷിക്കാഗോ).