കൊറിയൻ സ്കിൻകെയർ ബ്രാൻഡുമായി മലയാളി സംരംഭക; ഇന്ത്യൻ വിപണിയിൽ പുതിയ ചുവടുവെപ്പ്
കൊച്ചി: കൊറിയൻ സ്കിൻകെയർ സാങ്കേതികവിദ്യയും ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങളും സംയോജിപ്പിച്ച് മലയാളി സംരംഭക ഡോ. ആരതി രവി പിള്ള ‘ദ ഹാർട്ട് കോസ്മെറ്റിക്സ്’ എന്ന സ്കിൻകെയർ ബ്രാൻഡുമായി രംഗത്ത്. ഡോ. ആദിത്യ വിഷ്ണുവിനൊപ്പം ചേർന്നാണ് സംരംഭം ആരംഭിച്ചത്.
സ്വന്തം പ്രസവാനന്തര കാലത്തെ ചർമപ്രശ്നങ്ങളാണ് സംരംഭത്തിന് പ്രചോദനമായതെന്ന് ഡോ. ആരതി പറയുന്നു. വരൾച്ച, പിഗ്മെന്റേഷൻ, ചർമത്തിലെ ജലാംശക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടതോടെയാണ് കൂടുതൽ ലളിതവും ഫലപ്രദവുമായ സ്കിൻകെയർ ഉൽപന്നങ്ങളെക്കുറിച്ച് ഗവേഷണം ആരംഭിച്ചത്.
‘ബാരിയർ-ഫസ്റ്റ്’ സ്കിൻകെയർ എന്ന ആശയത്തിലാണ് ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ പാളി ശക്തിപ്പെടുത്തുന്നതിനും ദീർഘകാല ചർമാരോഗ്യത്തിനുമാണ് മുൻഗണന. ഇന്ത്യൻ ചർമവുമായി ബന്ധപ്പെട്ട വരൾച്ച, പിഗ്മെന്റേഷൻ, സെൻസിറ്റിവിറ്റി, സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഉൽപന്നങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്.
ഉൽപന്നങ്ങൾ ദക്ഷിണ കൊറിയയിലാണ് നിർമിക്കുന്നത്. കൊറിയൻ ഫോർമുലേഷൻ സാങ്കേതികവിദ്യയെ ഇന്ത്യൻ ഉപഭോക്താക്കളുടെ ചർമ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുകയാണ് ലക്ഷ്യം. 2025 സെപ്റ്റംബറിലാണ് ബ്രാൻഡ് ഔദ്യോഗികമായി വിപണിയിലെത്തിയത്.
നിലവിൽ നാല് സ്കിൻകെയർ ഉൽപന്നങ്ങളും രണ്ട് ലിപ് ഓയിലുകളുമാണ് ബ്രാൻഡിന്റെ ശ്രേണിയിലുള്ളത്. ഇന്ത്യയിൽ കൊറിയൻ സ്കിൻകെയർ കൂടുതൽ ജനപ്രിയമാക്കുന്നതിനൊപ്പം രാജ്യവ്യാപകമായി ഒരു വിശ്വസനീയ സ്കിൻകെയർ ബ്രാൻഡായി വളരുകയാണ് ലക്ഷ്യമെന്ന് സംരംഭകർ വ്യക്തമാക്കി.