കൊച്ചിൻ ഹനീഫയുടെ പുതിയ വീട്ടിലെത്തി മമ്മൂട്ടി; ചിത്രങ്ങൾക്ക് മുന്നിൽ മൗനാഞ്ജലി അർപ്പിച്ച് ആദരം
Aug 2, 2026, 14:15 IST
അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീടായ ‘എബി മൻസിൽ’ സന്ദർശിച്ച് മമ്മൂട്ടി. വീടിനുള്ളിൽ ഒരുക്കിയിരുന്ന കൊച്ചിൻ ഹനീഫയുടെ ചിത്രങ്ങൾക്കും ഓർമച്ചിഹ്നങ്ങൾക്കും മുന്നിൽ അദ്ദേഹം മൗനമായി ആദരാഞ്ജലി അർപ്പിച്ചു.
16 വർഷങ്ങൾക്ക് ശേഷം സ്വന്തമായി ഒരു വീടെന്ന ഹനീഫയുടെ കുടുംബത്തിന്റെ സ്വപ്നം യാഥാർഥ്യമായതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ സന്ദർശനം. ഭാര്യ ഫാസിലയെയും മക്കളായ സഫ, മർവ എന്നിവരെയും അദ്ദേഹം കണ്ടുമുട്ടി ആശംസകൾ നേർന്നു.
കൊച്ചിയിലെ വെണ്ണലയിലുള്ള മൂന്ന് നില വീടിന് ഹനീഫയുടെ പിതാവിന്റെ സ്മരണാർത്ഥമാണ് ‘എബി മൻസിൽ’ എന്ന പേര് നൽകിയിരിക്കുന്നത്. ഹനീഫയുടെ ജീവിതവും സിനിമാ യാത്രയും അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും ഓർമവസ്തുക്കളും വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.