മഞ്ഞുമ്മേൽ ബോയ്സ് കേസ്; സൗബിൻ ഷാഹിറിൻ്റെയും ഷോൺ ആൻ്റണിയുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

 
MB

കൊച്ചി: മഞ്ഞുമ്മേൽ ബോയ്സ് എന്ന സിനിമയുടെ നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിറിനെയും ഷോൺ ആൻ്റണിയെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. ഈ മാസം 22 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷോൺ ആൻ്റണി സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് ഏഴുകോടി രൂപ ചെലവഴിച്ച് മഞ്ഞുമ്മേൽ ബോയ്‌സ് എന്ന ചിത്രം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2022 ലാണ് സംഭവങ്ങളുടെ തുടക്കം. സിനിമയുടെ നിർമ്മാണത്തിന് പണം നൽകുന്നതിനായി പറവ ഫിലിംസ് സിറാജിനെ സമീപിച്ചു.

2022 നവംബർ 30-ന് കരാർ ഒപ്പുവച്ചു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത നിർമ്മാതാക്കൾ സിറാജിൽ നിന്ന് പണം വാങ്ങുകയും ലാഭവിഹിതമോ നിക്ഷേപമോ നൽകാതെ വഞ്ചിക്കുകയും ചെയ്‌തതായി ഹർജിയിൽ ആരോപിക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോം നിരക്കായി ചിത്രത്തിൻ്റെ നിർമ്മാതാക്കൾ 20 കോടി രൂപ കൂടി സ്വന്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിറിനും ബാബു ഷാഹിറിനും കോടതി നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് കേസെടുത്തത്.