അഞ്ചു ഭാഷകളിലൂടെ മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

 
Film
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി. തെലുങ്ക് തമിഴ്, കന്നഡ ഭാഷകളിലും ഒരുപോലെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ഭാഷകളിലും ഒരുപോലെയാണ് പുറത്തുവിട്ടിരിക്കുന്നത്.
മുഖം നിറയെ ചോരപ്പാടുകളുമായി ചോര പിടയുന്ന കത്തിയും വായിൽ തിരുകി നായകനായ മാർക്കോയെ അവതരിപ്പിക്കുന്ന പോസ്റ്റുറാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. ചോര മണക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും മാർക്കോയെന്നു വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റർ'
സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയായിരിക്കുമിത്.
ഉണ്ണി മുകുന്ദൻ എന്ന നടൻ്റെ കരിയറിലെ ഏറ്റം ശ്രദ്ധേയമായ കഥാപാതമായിരിക്കും മാർക്കോ.
ജഗദീഷ്, സിദ്ദിഖ്, ദുഹാൻ സിങ്, യുക്തി തരേജ, ശ്രീജിത് രവി,ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഷാജി അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രവി ബസ്‌റൂർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്
ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്. ഷെമീർ മുഹമ്മദ് കലാസംവിധാനം - സുനിൽ ദാസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. ബിനു മണമ്പൂർ പ്രൊഡക്ഷൻ എക്സിക്കുട്ടീവ്..ദീപക് പരമേശ്വരൻ
വാഴൂർ ജോസ്.