റെഡ് കാർപറ്റിൽ ചാനലിന്റെ വിവാദ ‘ബെയർഫൂട്ട്’ സാൻഡലുമായി മാർഗരറ്റ് ക്വാലി

 
Lifestyle

ലണ്ടനിൽ നടന്ന The Dog Stars സിനിമയുടെ വേൾഡ് പ്രീമിയറിൽ വ്യത്യസ്തമായ ഫാഷൻ പരീക്ഷണവുമായി നടി മാർഗരറ്റ് ക്വാലി. ചാനലിന്റെ വിവാദമായ ‘ബെയർഫൂട്ട് സാൻഡൽ’ ധരിച്ചാണ് താരം റെഡ് കാർപറ്റിലെത്തിയത്. 

കറുത്ത ഫ്രിഞ്ച് ഡിസൈനുള്ള ചാനൽ വസ്ത്രത്തിനൊപ്പമാണ് ക്വാലി ഈ വ്യത്യസ്ത പാദരക്ഷ അണിഞ്ഞത്. സാൻഡലിൽ പ്രധാനമായും കുതികാൽ ഭാഗവും ലേസുകളും മാത്രമാണുള്ളത്; കാൽവിരലുകളും പാദത്തിന്റെ ഭൂരിഭാഗവും തുറന്ന നിലയിലാണ്. 

മാത്യു ബ്ലാസി രൂപകൽപന ചെയ്ത ചാനലിന്റെ 2027 ക്രൂയിസ് കളക്ഷനിലാണ് ഈ ‘ബെയർഫൂട്ട്’ സാൻഡൽ ആദ്യമായി അവതരിപ്പിച്ചത്. ഫാഷൻ ലോകത്ത് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്ന ഡിസൈൻ റെഡ് കാർപറ്റിൽ ക്വാലി ധരിച്ചതോടെ വീണ്ടും ചർച്ചയായി. 

റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത The Dog Starsൽ ജേക്കബ് എലോർഡിക്കൊപ്പമാണ് മാർഗരറ്റ് ക്വാലി പ്രധാന വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് 20ന് ലണ്ടനിലെ ഒഡിയൺ ലക്സ് ലെസ്റ്റർ സ്ക്വയറിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.