മാർവലിന്റെ പുതിയ എമ്മ ഫ്രോസ്റ്റ് സാമറ വീവിംഗ്; ആരാധകരെ ആവേശത്തിലാക്കി റിപ്പോർട്ടുകൾ

 
Entertainment

സാമറ വീവിംഗ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ എമ്മ ഫ്രോസ്റ്റ് കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. 'എക്‌സ്-മെൻ' റീബൂട്ടിനായുള്ള പ്രധാന കാസ്റ്റിംഗ് തീരുമാനങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. 

മുമ്പ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഒടുവിൽ സാമറ വീവിംഗിനെയാണ് മാർവൽ തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ 'Ready or Not' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സാമറ. 

മാർവൽ സ്റ്റുഡിയോസ് 'Avengers: Secret Wars'ന് ശേഷമുള്ള പുതിയ എക്‌സ്-മെൻ കഥാപ്രപഞ്ചം ഒരുക്കുന്ന സാഹചര്യത്തിൽ എമ്മ ഫ്രോസ്റ്റിന്റെ വരവ് ഏറെ നിർണായകമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ മാർവൽ സ്റ്റുഡിയോസ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.