ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് വൻ സ്ഫോടനം, നാല് പേർ മരിച്ചു, 500 ലധികം പേർക്ക് പരിക്ക്

 
World
World

ടെഹ്‌റാൻ: തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. 562 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇറാൻ അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ധന ടാങ്കറോ രാസവസ്തുക്കൾ നിറച്ച കണ്ടെയ്‌നറോ പൊട്ടിത്തെറിച്ചതായി കരുതപ്പെടുന്നു.

എന്നാൽ ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം റൗണ്ട് ആണവ ചർച്ചകൾ അമേരിക്കയിൽ ആരംഭിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തെത്തുടർന്ന് ബന്ദർ അബ്ബാസ് തുറമുഖം താൽക്കാലികമായി നിർത്തിവച്ചു. സ്‌ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായതായി റിപ്പോർട്ട്.