ആഴക്കാശത്തിലേക്ക് 13.5 ലക്ഷം പേരുകൾ; നാസയുടെ റോമൻ ടെലിസ്കോപ്പിൽ പേരുകൾ അയയ്ക്കാം
Aug 6, 2026, 10:43 IST
ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ റോമൻ സ്പേസ് ടെലിസ്കോപ്പ് ദൗത്യത്തിനൊപ്പം ലോകമെമ്പാടുമുള്ള 13.5 ലക്ഷം പേരുകൾ ആഴക്കാശത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നു.
'മെസേജ് ഇൻ എ ബോട്ടിൽ' എന്ന പൊതുപങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് ആളുകൾക്ക് സ്വന്തം പേര് രജിസ്റ്റർ ചെയ്യാൻ നാസ അവസരമൊരുക്കിയത്. രജിസ്റ്റർ ചെയ്യുന്ന പേരുകൾ പ്രത്യേക ഡിജിറ്റൽ ചിപ്പിൽ സൂക്ഷിച്ചാണ് റോമൻ ടെലിസ്കോപ്പിനൊപ്പം ബഹിരാകാശത്തേക്ക് അയക്കുക.
പ്രപഞ്ചത്തിലെ ഡാർക്ക് എനർജി, എക്സോപ്ലാനറ്റുകൾ, ഗാലക്സികളുടെ രൂപീകരണം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്നതാണ് നാസയുടെ റോമൻ സ്പേസ് ടെലിസ്കോപ്പിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്ര ഗവേഷണത്തോടൊപ്പം ജനങ്ങളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്.