പരിക്കിനെ തുടർന്ന് നീരജ് ചോപ്രയ്ക്ക് ഏഷ്യൻ ഗെയിംസ് നഷ്ടമാകും; 2026 സീസൺ അവസാനിപ്പിച്ചു

 
Sports

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് കണങ്കാലിലെ ലിഗമെന്റ് പരിക്കിനെ തുടർന്ന് 2026ലെ ഏഷ്യൻ ഗെയിംസ് നഷ്ടമാകും. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. 

ലോസാൻ ഡയമണ്ട് ലീഗിൽ സീസണിലെ മികച്ച പ്രകടനമായ 88.05 മീറ്റർ എറിഞ്ഞതിന് പിന്നാലെയാണ് പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റത്. ഡോക്ടറുമായും ടീമുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സീസൺ അവസാനിപ്പിക്കുന്ന തീരുമാനമെടുത്തതെന്ന് നീരജ് അറിയിച്ചു. 

ഇതോടെ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും നീരജിന് മത്സരിക്കാനാകില്ല. ഡയമണ്ട് ലീഗ് ഫൈനലും താരത്തിന് നഷ്ടമാകും. 

പരിക്ക് നിരാശപ്പെടുത്തുന്നതാണെന്നും തന്റെ മികച്ച റിഥം തിരിച്ചുപിടിക്കുന്ന ഘട്ടത്തിലായിരുന്നു താനെന്നും നീരജ് പ്രതികരിച്ചു. ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ച് കൂടുതൽ ശക്തമായി തിരിച്ചെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.