ശുദ്ധ ഇന്ധനത്തിനും സുസ്ഥിര രാസവസ്തുക്കൾക്കുമായി പുതിയ കാറ്റലിസ്റ്റ് സാങ്കേതികവിദ്യ; സി.യു.കെയിലെ ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്

 
Education

കേരള കേന്ദ്ര സർവകലാശാല (CUK)യിലെ ഗവേഷകർ വികസിപ്പിച്ച കാറ്റലിസ്റ്റ് തയ്യാറാക്കൽ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ശുദ്ധ ഇന്ധനങ്ങളും പരിസ്ഥിതി സൗഹൃദ രാസവസ്തുക്കളും കൂടുതൽ കാര്യക്ഷമമായി നിർമ്മിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. 

'Method for the Preparation of ITQ-2 Metal Oxy-Hydroxide Composite Materials Thereof' എന്ന സാങ്കേതികവിദ്യയ്ക്കാണ് 2026 ജൂലൈ 22-ന് പേറ്റന്റ് അനുവദിച്ചത്. മെറ്റൽ ഓക്സി-ഹൈഡ്രോക്സൈഡ് കോംപോസിറ്റ് വസ്തുക്കൾ നിർമ്മിക്കുന്ന ഈ രീതി വിവിധ വ്യാവസായിക രാസപ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമമായ കാറ്റലിസ്റ്റായി ഉപയോഗിക്കാനാകും. 

പെട്രോളിയം ശുദ്ധീകരണം, ശുദ്ധ ഇന്ധന ഉൽപ്പാദനം, സുസ്ഥിര രാസവസ്തു നിർമ്മാണം എന്നിവയിൽ ഈ കണ്ടുപിടിത്തത്തിന് പ്രായോഗിക പ്രാധാന്യമുണ്ടെന്ന് സർവകലാശാല അറിയിച്ചു. ഗവേഷണ രംഗത്തെ സർവകലാശാലയുടെ നേട്ടമായി ഈ പേറ്റന്റ് വിലയിരുത്തപ്പെടുന്നു.