ആറ് ഓസ്കാർ പുരസ്കാരങ്ങൾ നേടി നോളൻ്റെ ഓപ്പൺഹൈമർ

സിലിയൻ മർഫി മികച്ച നടൻ, റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടൻ, എമ്മ സ്റ്റോൺ മികച്ച നടി
 
enter

കാലിഫോർണിയ: ലോക സിനിമാ ആരാധകർ കാത്തിരുന്ന 96-ാമത് ഓസ്‌കാറിൻ്റെ അവതരണം ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ആരംഭിച്ചു. ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ ആറ് അവാർഡുകൾ നേടിയിട്ടുണ്ട്. ഓപ്പൺഹൈമറിലെ അഭിനയത്തിന് സിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമറ, മികച്ച ഛായാഗ്രഹണം, മികച്ച പശ്ചാത്തല സംഗീതം എന്നിവ ഉൾപ്പെടെ ആറ് അവാർഡുകൾ ഓപ്പൺഹൈമർ നേടി.

പുവർ തിംഗ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിക്കുള്ള ഓസ്കാർ നേടി. മികച്ച സഹനടിക്കുള്ള അവാർഡ് ആദ്യമായാണ് ലഭിച്ചത്. 'ദ ഹോൾഡോവേഴ്‌സി'ലെ പ്രകടനത്തിന് ഡേ വാൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയായി. ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായി.

ഈ വർഷം ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചത് ക്രിസ്റ്റഫർ നോളൻ്റെ 'ഓപ്പൺഹൈമർ' ആണ്. 13 എണ്ണം. യോർഗോസ് ലാന്തിമോസിൻ്റെ പുവർ തിംഗ്‌സിന് 11 നോമിനേഷനുകളും മാർട്ടിൻ സ്‌കോർസെസിൻ്റെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണിന് 10 നോമിനേഷനുകളും ലഭിച്ചു.

നോളൻ്റെ ഓപ്പൺഹൈമർ മികച്ച ഛായാഗ്രഹണത്തിനുള്ള നോമിനേഷൻ നേടി. ഡച്ച്-സ്വീഡിഷ് ഛായാഗ്രാഹകൻ ഹോയ്‌റ്റെ വാൻ ഹോയ്‌റ്റെമ പുരസ്‌കാരം ഏറ്റുവാങ്ങി. ഗോഡ്‌സില്ല ഫ്രാഞ്ചൈസിക്കും ഇത്തവണ അവാർഡ് ലഭിച്ചു. ജാപ്പനീസ് ചിത്രം ഗോഡ്‌സില്ല മൈനസ് വൺ വിഷ്വൽ ഇഫക്‌റ്റിനുള്ള പുരസ്‌കാരം നേടി. മികച്ച ആനിമേഷൻ ചിത്രമായി ദി ബോയ് ആൻഡ് ദി ഹെറോണിനെ തിരഞ്ഞെടുത്തു.

ഓസ്കാർ രാത്രിയിൽ ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില താരങ്ങൾ രംഗത്തെത്തി. പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ അനുസ്മരിക്കുന്ന ചടങ്ങാണ് ഇത്തവണ ഓസ്‌കാർ നിശയിൽ നടന്നത്.

'ഇൻ മെമ്മോറിയം' എന്ന പേരിൽ വിവിധ സെഗ്‌മെൻ്റുകളിലെ അന്തരിച്ച പ്രതിഭകളെ അനുസ്മരിക്കുന്ന ചടങ്ങിലാണിത്. ലഗാൻ, ഹം ദിൽ ദേ ചുകേ സനം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് നിതിൻ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.