എം.ടി.ക്ക് പത്മവിഭൂഷൺ; പി.ആർ. ശ്രീജേഷിനും ശോഭനയ്ക്കും ; ഐ.എം. വിജയനും കെ. ഓമനക്കുട്ടിക്കും പത്മശ്രീ

ന്യൂഡൽഹി: പ്രശസ്ത മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. എം.ടി.ക്ക് മരണാനന്തരം പത്മവിഭൂഷൺ നൽകും. ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്, നടി ശോഭന, ജോസ് ചാക്കോ പെരിയപ്പുറം നടൻ അജിത് കുമാർ തുടങ്ങിയവർക്കും പത്മഭൂഷൺ നൽകും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ സംഗീതജ്ഞൻ കെ. ഓമനക്കുട്ടി, ക്രിക്കറ്റ് താരം ആർ. അശ്വിൻ എന്നിവരെയും പത്മശ്രീ ജേതാക്കളായി പ്രഖ്യാപിച്ചു.
ഇവരുൾപ്പെടെ 113 പേർക്ക് പത്മശ്രീ നൽകും. തെലുങ്ക് നടൻ ബാലകൃഷ്ണയ്ക്ക് പത്മഭൂഷൺ നൽകും. ഗായകൻ പങ്കജ് ഉദാസിനും ബിജെപി നേതാവ് സുശീൽ കുമാർ മോദിക്കും മരണാനന്തരം പത്മഭൂഷൺ നൽകും. സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ, ഗായകൻ അരിജിത് സിംഗ്, മൃദംഗം വിദ്വാൻ ഗുരുവായൂർ ദൊറൈ, വേലു ആശാൻ, പാരാ അത്‌ലറ്റ് ഹർവീന്ദർ സിംഗ്, കുവൈറ്റ് യോഗ ഇൻസ്ട്രക്ടർ ഷെയ്ഖ എജെ അൽ സഭ, നാടോടി ഗായിക ബതുൽ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബ ലോ ബോ സർദേശായി, ഗൈനക്കോളജിസ്റ്റ് ഡോ നീരജ് ഭാട്ടിയ എന്നിവരും പത്മ പുരസ്‌കാര പട്ടികയിലുണ്ട്.
ആകെ ഏഴു പേരെ പത്മവിഭൂഷൺ ആയി പ്രഖ്യാപിച്ചു. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും ലഭിച്ചു.