ജൂലൈ 1 മുതൽ പാസ്‌പോർട്ട് ഫീസ് വർധിക്കും; പുതിയ നിരക്കും തത്‌കാൽ ചാർജുകളും അറിയാം

 
Passport

ജൂലൈ 1, 2026 മുതൽ രാജ്യത്ത് പാസ്‌പോർട്ട് സേവനങ്ങളുടെ ഫീസ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പാസ്‌പോർട്ട്സ് (ഭേദഗതി) ചട്ടങ്ങൾ, 2026 പ്രകാരമാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. 

പ്രധാന മാറ്റങ്ങൾ

36 പേജുള്ള സാധാരണ പാസ്‌പോർട്ട് (പുതിയത്/റീഇഷ്യൂ): ₹1,500ൽ നിന്ന് ₹2,500

36 പേജുള്ള തത്‌കാൽ പാസ്‌പോർട്ട്: ₹5,000

60 പേജുള്ള സാധാരണ പാസ്‌പോർട്ട്: ₹2,000ൽ നിന്ന് ₹3,500

60 പേജുള്ള തത്‌കാൽ പാസ്‌പോർട്ട്: ₹6,000 

നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള ഫീസും വിവിധ വിഭാഗങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഉൾപ്പെടെയുള്ള ചില അനുബന്ധ സേവനങ്ങളുടെയും നിരക്കിൽ മാറ്റമുണ്ട്. 

പാസ്‌പോർട്ട് ഫീസ് അവസാനമായി വലിയ തോതിൽ പരിഷ്‌കരിച്ചത് 2012-ലായിരുന്നു. പുതുക്കിയ നിരക്കുകൾ ഇന്ത്യയ്ക്കകത്തും വിദേശത്തെ ഇന്ത്യൻ മിഷനുകൾ വഴിയുള്ള അപേക്ഷകൾക്കും ബാധകമാണ്.