രണ്ട് വർഷത്തിന് ശേഷം പെട്രോൾ, ഡീസൽ വില കുറച്ചു; പുതുക്കിയ വില പ്രാബല്യത്തിൽ വരും

 
Petrol

കൊച്ചി: പെട്രോളിൻ്റെയും ഡീസലിൻ്റെയും പുതുക്കിയ വില നിലവിൽ വന്നു. പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതൽ നിലവിൽ വന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105.50 രൂപയും ഡീസലിന് 94.50 രൂപയുമാണ്. രണ്ട് വർഷത്തിന് ശേഷമാണ് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചത്.

ഇന്നലെ രാത്രിയാണ് കേന്ദ്രസർക്കാർ ഇന്ധനവില കുറച്ച പ്രഖ്യാപനം നടത്തിയത്. ലിറ്ററിന് രണ്ട് രൂപയാണ് വില കുറച്ചത്. പെട്രോൾ, ഡീസൽ വിലയിലെ കുറവ് 58 ലക്ഷം ചരക്ക് വാഹനങ്ങളുടെ 6 കോടി കാറുകളുടെയും 27 കോടി ഇരുചക്രവാഹനങ്ങളുടെയും പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

വിവിധ ജില്ലകളില് പുതിയ ഇന്ധനവില

ആലപ്പുഴ
പെട്രോൾ 106.2
ഡീസൽ 95.09

എറണാകുളം
പെട്രോൾ 105.98
ഡീസൽ 94.88

ഇടുക്കി
പെട്രോൾ 106.02
ഡീസൽ 94.93

കണ്ണൂർ
പെട്രോൾ 106
ഡീസൽ 94.93

കാസർകോട്
പെട്രോൾ 106.39
ഡീസൽ 95.29

കൊല്ലം
പെട്രോൾ 107.23
ഡീസൽ 96.06

കോട്ടയം
പെട്രോൾ 106.2
ഡീസൽ 95.09

കോഴിക്കോട്
പെട്രോൾ 106.33
ഡീസൽ 95.24

മലപ്പുറം
പെട്രോൾ 106.97
ഡീസൽ 95.81

പാലക്കാട്
പെട്രോൾ 106.77
ഡീസൽ 95.63

പത്തനംതിട്ട
പെട്രോൾ 106.63
ഡീസൽ 95.5

തൃശൂർ
പെട്രോൾ 106.48
ഡീസൽ 95.35

തിരുവനന്തപുരം
പെട്രോൾ 107.73
ഡീസൽ 96.52

വയനാട്
പെട്രോൾ 106.66
ഡീസൽ 95.55