പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും
May 6, 2025, 18:21 IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 ന് പ്രഖ്യാപിക്കും. മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷൻ ജോലികൾ പുരോഗമിക്കുന്നു. രണ്ടാം വർഷ പരീക്ഷയ്ക്ക് 4,44,707 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു. മെയ് 14 ന് ബോർഡ് മീറ്റിംഗ് നടക്കും, മെയ് 21 ന് ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയം പുരോഗമിക്കുന്നു. പ്ലസ് വൺ പരീക്ഷയ്ക്ക് 4,13,589 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു. ടാബുലേഷൻ ജോലികൾ പൂർത്തിയായ ശേഷം ജൂണിൽ ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.