പ്രീമിയർ ലീഗ് 2026-27ന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ആഴ്സണൽ-കോവൻട്രി

 
Sports

2026-27 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ആഴ്സണൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ പുതുതായി പ്രമോഷൻ നേടിയ കോവൻട്രി സിറ്റിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. 

25 വർഷത്തിന് ശേഷമാണ് കോവൻട്രി സിറ്റി പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. ഫ്രാങ്ക് ലാംപാർഡിന്റെ പരിശീലനത്തിലുള്ള ടീമിന് നിലവിലെ ചാമ്പ്യന്മാർക്കെതിരായ മത്സരം വലിയ വെല്ലുവിളിയാണ്. അതേസമയം, കഴിഞ്ഞ സീസണിലെ കിരീടം നിലനിർത്തുകയാണ് മൈക്കൽ അർട്ടേറ്റയുടെ ആഴ്സണലിന്റെ ലക്ഷ്യം. 

മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച ഹൾ സിറ്റിയെ നേരിടും. ന്യൂകാസിൽ യുണൈറ്റഡ്-ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി-ബോൺമൗത്ത്, ബ്രെന്റ്ഫോർഡ്-ടോട്ടൻഹാം എന്നീ മത്സരങ്ങളും ആദ്യ മാച്ച് വീക്കിലെ ശ്രദ്ധേയ പോരാട്ടങ്ങളാണ്. 

മാച്ച് വീക്ക് ഒന്നിലെ മത്സരങ്ങൾ:

ആഴ്സണൽ – കോവൻട്രി സിറ്റി

ഹൾ സിറ്റി – മാഞ്ചസ്റ്റർ യുണൈറ്റഡ്

എവർട്ടൺ – ക്രിസ്റ്റൽ പാലസ്

ഇപ്സ്വിച്ച് ടൗൺ – സണ്ടർലാൻഡ്

നോട്ടിങ്ഹാം ഫോറസ്റ്റ് – ലീഡ്സ് യുണൈറ്റഡ്

ബ്രെന്റ്ഫോർഡ് – ടോട്ടൻഹാം ഹോട്സ്പർ

ബ്രൈറ്റൺ – ആസ്റ്റൺ വില്ല

മാഞ്ചസ്റ്റർ സിറ്റി – ബോൺമൗത്ത്

ന്യൂകാസിൽ യുണൈറ്റഡ് – ലിവർപൂൾ

ഫുൾഹാം – ചെൽസി