രജനികാന്ത് എത്തിയത് സ്വകാര്യ ജെറ്റ് സ്റ്റേയിൽ ആഡംബര ഭവനത്തിൽ

 
enter

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യവസായി വിരേൻ മർച്ചൻ്റെ മകൾ രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രമുഖരുടെ നീണ്ട നിരയാണ് ചടങ്ങിനെത്തിയത്. അംബാനി കുടുംബം ഇവർക്കായി പ്രത്യേക താമസ സൗകര്യവും ഒരുക്കിയിരുന്നു. മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡ്ഡിംഗ് പാർട്ടി മാർച്ച് മൂന്നിന് അവസാനിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് പാർട്ടി നടന്നത്. 1000 കോടിയിലധികം രൂപയാണ് ആഡംബര ആഘോഷത്തിന് ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്.

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ ഭാര്യ ലതാ രജനീകാന്തും മകൾ ഐശ്വര്യ രജനികാന്തും ചടങ്ങിൽ പങ്കെടുത്തു. മുകേഷ് അംബാനി പ്രത്യേകം അയച്ച സ്വകാര്യ വിമാനത്തിലാണ് മൂവരും ജാംനഗറിലെത്തിയത്. ഐശ്വര്യയും അംബാനിയുടെ ആതിഥ്യമര്യാദയെ പുകഴ്ത്തുകയും അതിൻ്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

മൂവരും ഒരു സ്വകാര്യ ജെറ്റിനുള്ളിൽ ഇരിക്കുന്നതിൻ്റെയും ആഡംബര വസതിയിൽ ഇരിക്കുന്നതിൻ്റെയും ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആതിഥേയരായ നിത അംബാനിക്കും മുകേഷ് അംബാനിക്കും നന്ദി. അംബാനി കുടുംബം ഒരുക്കിയ മനോഹരമായ വസതിയിൽ അമ്മയ്ക്കും അച്ഛനുമൊപ്പം അവധി ആഘോഷിക്കാമെന്ന് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം, ചടങ്ങിൽ മാർക്ക് സക്കർബർഗ്, ബിൽ ഗേറ്റ്‌സ്, ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സിഇഒ ബോബ് ഇഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എം. ധോണി തുടങ്ങിയവരും എത്തിയിരുന്നു. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റൂഡ്, ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളായിരുന്നു. പോപ്പ് ഗായിക റിഹാനയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.