റൺബീർ കപൂർ–സായ് പല്ലവി ചിത്രം 'രാമായണം' നവംബർ 6ന് തിയേറ്ററുകളിൽ
Aug 6, 2026, 10:49 IST
റൺബീർ കപൂറും Sai Pallaviയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണം' നവംബർ 6ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
നവംബർ 6 റൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടെ ജന്മദിനം കൂടിയായതിനാൽ റിലീസ് തീയതി ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. പുരാണ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വമ്പൻ ദൃശ്യവിസ്മയമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷം തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉയർന്നിരിക്കുന്നത്. താരനിരയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധേയമാകുന്ന 'രാമായണം' ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.