ഒരു ലക്ഷം രൂപയുടെ പ്രഥമ പ്രിയദർശിനി അവാർഡിന് റാപ്പർ വേദന് അർഹനായി

 
Vedan
Vedan

തൃശൂർ: പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി അവാർഡ് റാപ്പർ വേദന് നൽകും. ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് അവാർഡ്. ജൂൺ 19 ന് വൈകുന്നേരം 4 മണിക്ക് സ്നേഹതീരത്ത് നടക്കുന്ന ചടങ്ങിൽ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് ചെയർമാൻ കെ സി വേണുഗോപാൽ എംപി അവാർഡ് സമ്മാനിക്കും.

പുതിയ യുഗത്തിന്റെ രാഷ്ട്രീയം സമൂഹവുമായി പങ്കുവെച്ചതിനാണ് വേദന് പുരസ്‌കാരം നൽകുന്നത്. ഷാഫി പറമ്പിൽ എംപി, രാഹുൽ മാംകൂട്ടത്തിൽ എംഎൽഎ, സി മുകുന്ദൻ എംഎൽഎ എന്നിവർ അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.