ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കില്ല; ജസ്പ്രീത് ബുംറ പെർത്തിൽ ഇന്ത്യയെ നയിക്കും

 
Sports

മുംബൈ: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇക്കാര്യം ഞാൻ ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. നവംബർ 22ന് പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഡിസംബർ ആറിന് അഡ്‌ലെയ്ഡ് ഓവലിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ടീമിനൊപ്പം ചേരുമെന്നും രോഹിത് പറഞ്ഞു.

രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം രോഹിത് ഇപ്പോൾ കുടുംബത്തിനും ഭാര്യ റിതികയ്ക്കുമൊപ്പം മുംബൈയിലാണ്. കഴിഞ്ഞ ദിവസമാണ് റിതിക ആൺകുഞ്ഞിന് ജന്മം നൽകിയത്. രോഹിത് ശർമ്മ ആദ്യ മത്സരത്തിൽ കളിക്കില്ലെന്നും രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

കുടുംബത്തോടൊപ്പം കഴിയാനുള്ള രോഹിതിൻ്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ആദ്യം തൻ്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി പൂർണമായും പിന്മാറിയിരുന്നു. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് തോറ്റതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പാത കടുത്ത വഴിത്തിരിവായി.

ബോർഡർ-ഗവാസ്കർ ട്രോഫി മത്സര ഷെഡ്യൂൾ

ഒന്നാം ടെസ്റ്റ്, നവംബർ 22-26, പെർത്ത്
രണ്ടാം ടെസ്റ്റ്, ഡിസംബർ 6-10, അഡ്‌ലെയ്ഡ്
മൂന്നാം ടെസ്റ്റ്, ഡിസംബർ 14-18, ബ്രിസ്ബെയ്ൻ
നാലാം ടെസ്റ്റ്, ഡിസംബർ 26-30, മെൽബൺ
അഞ്ചാം ടെസ്റ്റ്, ജനുവരി 3-7, സിഡ്നി