'സമന്തയുടെ ഗർഭകാലം ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയത്താണ് വന്നത്'; തുറന്നുപറഞ്ഞ് സംവിധായിക നന്ദിനി റെഡ്ഡി

 
Entertainment

 

ഹൈദരാബാദ്: നടി സമന്ത റൂത്ത് പ്രഭുവിന്റെ ഗർഭധാരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ആദ്യമായി പ്രതികരിച്ച് 'മാ ഇൻ്റി ബംഗാരം' സംവിധായിക ബി.വി. നന്ദിനി റെഡ്ഡി. സമന്തയുടെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും സന്തോഷകരമായ ഘട്ടമാണ് ഇതെന്നും അവർ പറഞ്ഞു. 

 

"സമന്തയുടെ ഗർഭകാലം ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയത്താണ് വന്നിരിക്കുന്നത്. ഞങ്ങളുടെ 'മാ ഇൻ്റി ബംഗാരം' മികച്ച വിജയമായിരിക്കുന്ന സമയമാണിത്," എന്നാണ് നന്ദിനി റെഡ്ഡി ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

 

സിനിമയുടെ വിജയാഘോഷ ചടങ്ങിൽ സമന്ത പങ്കെടുത്തതിനു പിന്നാലെയാണ് ഗർഭിണിയാണെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായത്. ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. 

 

അതേസമയം, സമന്തയോ ഭർത്താവ് രാജ് നിഡിമോരും ഇതുവരെ ഗർഭധാരണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ജൂൺ 19-ന് തിയേറ്ററുകളിലെത്തിയ 'മാ ഇൻ്റി ബംഗാരം' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോളതലത്തിൽ 46 കോടിയിലധികം രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.