സംസ്കൃത സർവ്വകലാശാല: പ്ലസ് ടു സേ പരീക്ഷ ജയിച്ചവർക്ക് ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
Jul 14, 2024, 11:26 IST


ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024 - 25 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലും ബി. എഫ്. എ. പ്രോഗ്രാമിലും പ്രവേശനത്തിനായി ജൂലൈ 15 മുതൽ 20 വരെ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായ അപേക്ഷകർ അസൽ രേഖകൾ സഹിതം സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ അതത് വകുപ്പ് മേധാവികളെയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ ക്യാമ്പസ് ഡയറക്ടർമാരെയും സമീപിക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.