വിവിധ ജില്ലകളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കും

 
rain

തിരുവനന്തപുരം: കേരളത്തിലെ തെക്കൻ, മധ്യ ജില്ലകളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇടിമിന്നലും മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മഴയ്‌ക്കൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്.

തെക്കൻ കേരളത്തിൽ ശനിയാഴ്ച മുതൽ തിങ്കൾ വരെ മത്സ്യബന്ധനം പാടില്ല. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഇന്നലെ കനത്ത മഴ ലഭിച്ചത്. തലസ്ഥാന നഗരിയിൽ ഒരു മണിക്കൂറിനുള്ളിൽ 52 മില്ലിമീറ്റർ മഴ പെയ്തത് പലയിടത്തും വെള്ളക്കെട്ടിന് കാരണമായി.

യെല്ലോ അലർട്ട്

ഇന്ന്: പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്

ഓറഞ്ച് അലർട്ട്

18-05-2024: പാലക്കാടും മലപ്പുറത്തും
19-05-2024: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
20-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി