ഷാരോൺ വധക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ, പ്രായം പരിഗണിക്കാനാവില്ലെന്ന് കോടതി
Jan 20, 2025, 11:51 IST

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി പാറശാലയിലെ ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷം തടവ് ശിക്ഷ. വിധി കേട്ടപ്പോൾ ഷാരോണിന്റെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീറാണ് ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രശംസിച്ചു. മാറുന്ന കാലത്തിനനുസരിച്ച് പോലീസ് അന്വേഷണ രീതി മാറ്റിയതായി കോടതി ചൂണ്ടിക്കാട്ടി.