അവൾ ദിവസവും മദ്യപിക്കുന്നു... ": ഷക്കീലയുടെ ദത്തുപുത്രി പ്രതികരിക്കുന്നു

 
Shakeela

ചെന്നൈ: രണ്ട് ദിവസം മുമ്പ് ദത്തുപുത്രി ശീതൾ തന്നെ ആക്രമിച്ചെന്ന പരാതിയുമായി നടി ഷക്കീല രംഗത്തെത്തി. സഹോദരന്റെ മകളാണ് ശീതൾ. ശനിയാഴ്ച വൈകീട്ട് ചെന്നൈയിലെ കോടമ്പാക്കത്തെ യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ ശീതൾ ഒരു ട്രേ എടുത്ത് ഷക്കീലയുടെ തലയിൽ അടിക്കുകയും ചെയ്തു.

പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച അഭിഭാഷകനെയും ആക്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശീതൾ. ഷക്കീല എല്ലാ ദിവസവും മദ്യപിക്കുകയും മോശമായി സംസാരിക്കുകയും മദ്യപിച്ചപ്പോൾ തന്നെ മർദിക്കുകയും ചെയ്യാറുണ്ടെന്ന് ശീതൾ പറഞ്ഞു.

വ്യാജ പരാതി നൽകുമെന്ന് ഷക്കീല ആദ്യം ഭീഷണിപ്പെടുത്തിയിരുന്നതായി ശീതൾ പറയുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പോലീസ് നിർദേശിച്ചത്. ഇത് ശീതൾ സമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഷക്കീല വീണ്ടും പരാതി നൽകിയതെന്നും ശീതളും പരാതി നൽകിയെന്നും അവർ പറഞ്ഞു.