നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവെപ്പ്

 
salman khan

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് പുറത്ത് മോട്ടോർ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിയുതിർത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പുലർച്ചെ അഞ്ച് മണിയോടെ നടൻ താമസിക്കുന്ന ബാന്ദ്ര ഏരിയയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് രണ്ട് പേർ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ സംഘവും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ ഖാനെ ഭീഷണിപ്പെടുത്തുന്ന ഒരു ഇ-മെയിൽ അദ്ദേഹത്തിൻ്റെ ഓഫീസിൽ വന്നതിനെ തുടർന്ന് മുംബൈ പോലീസ് ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.