മെക്സിക്കോ–ഗ്വാട്ടിമാല അതിർത്തിക്ക് സമീപം ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി

 
World

മെക്സിക്കോയുടെ തെക്കൻ പസഫിക് തീരത്ത് ഗ്വാട്ടിമാല അതിർത്തിക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേ (USGS) പ്രകാരം ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.3 ആയിരുന്നു. ചിയാപാസ് സംസ്ഥാന തീരത്തിന് സമീപമാണ് പ്രഭവകേന്ദ്രം. 

ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ മെക്സിക്കോ സിറ്റി, ഗ്വാട്ടിമാല, എൽ സാൽവദോർ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. പല പ്രദേശങ്ങളിലും ആളുകൾ സുരക്ഷയ്ക്കായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി. ചില തീരപ്രദേശങ്ങൾക്ക് സുനാമി മുന്നറിയിപ്പും നൽകിയതായി റിപ്പോർട്ടുകളുണ്ട്. 

അതേസമയം, സംഭവത്തിൽ ഉടൻ തന്നെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.