തായ്‌ലൻഡിലെ സ്കൂളിൽ വിദ്യാർഥി വെടിയുതിർത്തു; അധ്യാപിക കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

 
World

തായ്‌ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള നോന്തബുരി പ്രവിശ്യയിലെ ഡെബ്‌സിരിൻ നോന്തബുരി സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ ഒരു അധ്യാപിക കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. തുടർന്ന് വിദ്യാർഥിയായ അക്രമി ആത്മഹത്യ ചെയ്തതായും അധികൃതർ സ്ഥിരീകരിച്ചു.

വെടിവെപ്പിനെ തുടർന്ന് സ്കൂൾ പരിസരത്ത് വലിയ പരിഭ്രാന്തി പരന്നു. വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയുടെ പശ്ചാത്തലവും ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരുകയാണെന്ന് തായ് പൊലീസ് അറിയിച്ചു.