'20 കഴിഞ്ഞ് വരാൻ പറയൂ'; 'പണം വാങ്ങി സമരത്തിൽ പങ്കെടുത്തു' ആരോപണത്തിന് രഞ്ജിനി ഹരിദാസിന്റെ പരിഹാസ മറുപടി

 
Entertainment

സമരത്തിൽ പങ്കെടുക്കാൻ പണം വാങ്ങിയെന്ന ആരോപണവും എൻഐഎ അന്വേഷണം നേരിടുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തയോടും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് പരിഹാസരൂപത്തിൽ പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് താഴെയായിരുന്നു രഞ്ജിനിയുടെ മറുപടി. 

"അടുത്ത മാസം 20-ാം തീയതിക്ക് ശേഷം വരാൻ എൻഐഎയോട് പറയാമോ? അതുവരെ എനിക്ക് കുറച്ച് തിരക്കുകളുണ്ട്. എന്തായാലും വിവരം അറിയിച്ചതിന് നന്ദി," എന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. പിന്നാലെ നിരവധി പേർ രഞ്ജിനിക്ക് പിന്തുണയുമായി രംഗത്തെത്തി. 

ഇതിന് മുമ്പും സമരത്തിൽ പങ്കെടുക്കാൻ പണം വാങ്ങിയെന്ന ആരോപണം തെളിവോടെ തെളിയിക്കാൻ വിമർശകരെ രഞ്ജിനി വെല്ലുവിളിച്ചിരുന്നു. ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണമെന്നും താൻ വിദ്യാർഥികളുടെ സമരത്തിന് പിന്തുണ തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.