വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ പതിനായിരങ്ങൾക്ക് ദർശന പുണ്യം

 
Sabarimala

ശബരിമല: പുതിയതായി ചുമതലയേറ്റ ശബരിമല മേൽശാന്തി അരുൺനമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം. രാവിലെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നടതുറന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ . അജികുമാർ, ജി. സുന്ദരേശൻ തുടങ്ങിയവരും രാവിലെ ദർശനത്തിന് എത്തിയിരുന്നു.

രാവിലെ മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് അടക്കുകയും ചെയ്യും.