'ടോക്സിക്' കണ്ട് പ്രേക്ഷകർ അമ്പരന്നിറങ്ങും'; കോമിക്-കോണിൽ ആവേശം ഉയർത്തി യഷ്

 
Entertainment

സാൻ ഡിയാഗോ കോമിക്-കോൺ വേദിയിൽ തന്റെ പുതിയ ചിത്രം 'ടോക്സിക്' സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവെച്ച് നടൻ യഷ്. ചിത്രം "വൈൽഡും അൺഅപ്പോളജറ്റിക്കുമായ അനുഭവം" ആയിരിക്കുമെന്നും, തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന പ്രേക്ഷകർ "ഇതെന്തായിരുന്നു?" എന്ന് അമ്പരന്ന് ചോദിക്കുന്ന തരത്തിലുള്ള അനുഭവമായിരിക്കും സിനിമ സമ്മാനിക്കുകയെന്നും യഷ് പറഞ്ഞു. 

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ ജെ.ജെ. പെറിയുടെ നേതൃത്വത്തിലാണ് ഒരുക്കിയതെന്ന് യഷ് വ്യക്തമാക്കി. എന്നാൽ ആക്ഷൻ മാത്രമല്ല, ശക്തമായ വികാരങ്ങളും കഥയുടെ കാതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും.