ഒരു ഇന്ത്യൻ ബൗളറുടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ്; ഐസിസി റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്

 
Sports

ദുബായ്: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിർത്തി. 908 പോയിന്റുമായി ബുംറ ഒന്നാം സ്ഥാനത്താണ്. ബുംറയുടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗാണിത്. 841 പോയിന്റുമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ടാം സ്ഥാനത്തെത്തി. 837 പോയിന്റുമായി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ മൂന്നാം സ്ഥാനത്താണ്.

ഒരു ഇന്ത്യൻ ബൗളർ ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റുമായി ബുംറ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷത്തെ സ്റ്റാർ ബൗളറുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണിത്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഡിസംബറിലെ മികച്ച പുരുഷ കളിക്കാരനായും ബുംറയെ തിരഞ്ഞെടുത്തു.

ഡിസംബറിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 14.22 ശരാശരിയിൽ 22 വിക്കറ്റുകൾ ബുംറ വീഴ്ത്തി. ഓസീസിനെതിരായ പരമ്പരയിൽ ഇന്ത്യ 1 3 ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം ബുംറയ്ക്ക് ലഭിച്ചു. 30 കാരനായ ബുംറ ഇതിനകം 200 വിക്കറ്റുകൾ നേടിയിട്ടുണ്ട്, ഇനിയും ഒരുപാട് വിക്കറ്റുകൾ വീഴ്ത്താനുണ്ട്.